---
title: " പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിന് 26 വർഷം കഠിന തടവ്"
english_title: "Minor Girl Assault Case Youth Gets 26 Years Rigorous Imprisonment Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382203/ minor-girl-assault-case-youth-gets-26-years-jail-taliparamba"
published_at: "2026-09-11T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3ed5f55d44_Untitled-3_copy.jpg"
keywords: []
---

#  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിന് 26 വർഷം കഠിന തടവ്

> **Lead Summary:** തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.

## Article Content

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.

തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി ശിക്ഷ വിധിച്ചത്. കൂവേരി സ്വദേശിയായ കൂലോത്ത് വളപ്പിൽ അനുരാജ് കെ.വി (23) ആണ് പ്രതി. 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്നത്തെ ഇൻസ്പെക്ടർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

പരാതിക്കാരിക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി. പ്രതിക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. നിലവിൽ മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിയുകയാണ്.

English Summary: Taliparamba Fast Track Special Court sentenced youth to 26 years rigorous imprisonment and Rs 60,000 fine in case of assaulting minor girl. Convict is Anuraj K V (23), Kooloth Valappil, Kooveri native. Incident was in September 2024. Taliparamba police registered case based on complaint and then Inspector completed investigation and filed chargesheet. Special Public Prosecutor appeared for complainant. Police said other cases exist against accused. Currently he is in remand in another case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382203/ minor-girl-assault-case-youth-gets-26-years-jail-taliparamba)